ആലപ്പുഴയിൽ കണ്ടെത്തിയ എച്ച്5എന്‍1 മനുഷ്യരിലേക്ക് പടരാവുന്ന വൈറസ്

single-img
27 November 2014

biആലപ്പുഴ കുട്ടനാട്ടില്‍ ചത്ത പക്ഷികളില്‍ കണ്ടെത്തിയ എച്ച്5എന്‍1 മനുഷ്യരിലേക്ക് പടരാവുന്ന വൈറസാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍, ആശങ്ക വേണ്ടെന്നും, താരതമ്യേന അപകടം കുറഞ്ഞ വൈറസാണ് കണ്ടെത്തെയതെന്നും അധികൃതര്‍ വ്യക്തമാക്കി. 1997ല്‍ ഹോങ്കോംഗിൽ ആണ് ഈ വൈറസ് വകഭേദം മനുഷ്യനെ ബാധിച്ചതായി ആദ്യം സ്ഥിരീകരിച്ചത്.

 
അതേസമയം വൈറസ് പടരാതിരിക്കാനായി രോഗം ബാധിച്ച താറാവുകളെ കൊന്ന് കത്തിക്കുന്ന നടപടികൾ തുടരുകയാണ്. ജില്ലയിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്.നാളെ മുതൽ 400 ദ്രുതകർമ്മ സേനകൾ കൂടി രോഗ ബാധിതരായ താറാവുകളെ കൊല്ലാനായി ഇറങ്ങും എന്നും ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.