അവസാനമായി ബാറ്റ് ചെയ്യാൻ ക്രീസിലേക്കുള്ള സച്ചിന്റെ നടത്തത്തിന് 2013ലെ മികച്ച ഫോട്ടോ അവാർഡ്

single-img
27 November 2014

sachin-awardമുംബയ്: വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ വിരമിക്കൽ ടെസ്റ്റിൽ, ബാറ്റ് ചെയ്യാനായി ക്രീസിലേക്ക് നടക്കുന്ന സച്ചിന്റെ ഫോട്ടോയ്ക്ക് 2013ലെ മികച്ച ഫോട്ടോ അവാർഡ്. മുംബയിലെ മിഡ് ഡേ ദിനപ്പത്രത്തിലെ ഫോട്ടോ ജേർണലിസ്റ്റായ അതുൽ കാംബ്ലേ എടുത്തതാണ് ഈ ചിത്രം. ഫോട്ടോയ്ക്ക് അവാർഡ് ലഭിച്ച കാര്യം സംഘാടകർ ബുധനാഴ്ചയാണ് അറിയിച്ചത്.

2013 നവംബറിൽ തന്റെ അവസാന ടെസ്റ്റിൽ ബാറ്റ് ചെയ്യാനായി ഡ്രസിംഗ് റൂമിൽ നിന്നും പുറത്തേക്ക് സച്ചിൻ വരുന്നത് ആരാധകർ ആവേശത്തോടെ കാത്തു നിൽക്കുന്നതുമായ ദൃശ്യം.  എണ്ണായിരത്തിലധികം ചിത്രങ്ങളിൽ നിന്നും ഏകകണ്ഠമായാണ് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.  കാംബ്ലേയ്ക്ക് 75,000 രൂപ സമ്മാനമായി ലഭിക്കും. അടുത്ത മാസമായിരിക്കും അവാർഡ് ദാന ചടങ്ങ് നടക്കുക.