വിഷപ്പാമ്പുകളെ വീട്ടിൽ വളർത്തിയ സോഫ്ട‌്‌വെയർ എൻജിനീയർമാർ അറസ്റ്റിൽ

single-img
27 November 2014

Red_milk_snakeബംഗളൂരു: ബംഗളൂരിൽ വിഷപ്പാമ്പുകളെ വീട്ടിൽ വളർത്തിയ സോഫ്ട‌്‌വെയർ എൻജിനീയർമാർ അറസ്റ്റിലായി.  പാമ്പുകളുടെ ചിത്രമെടുത്ത് ഇവർ സോഷ്യൽ മീഡിയകളിൽ പോസ്റ്റു ചെയ്തിരുന്നു. വനംവകുപ്പുദ്യോഗസ്ഥർ ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിലാണ് എൻജിനീയർമാർ പിടിയിലായത്.

എന്തിനാണ് ഇവർ പാമ്പുകളെ വളർത്തിയതെന്ന്  വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചു.