ആർട്ടിക്കിൾ 370നെ ആരു വിചാരിച്ചാലും പിൻവലിക്കാൻ കഴിയില്ലെന്ന് ബിജെപി സ്ഥാനാർത്ഥി

single-img
27 November 2014

hina-bhat-ശ്രീനഗർ: ആർട്ടിക്കിൾ 370നെ ആരു വിചാരിച്ചാലും പിൻവലിക്കാൻ കഴിയില്ലെന്ന് ബിജെപി സ്ഥാനാർത്ഥി ഹീന ഷാഫി ഭട്ട്. കാശ്മീരിൽ തങ്ങളുടേതായ മേൽ വിലാസം ഉണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് സ്വന്തം പാളയത്തിൽ നിന്നു തന്നെ പടനീക്കം. പാർട്ടി അജണ്ടക്ക് എതിരായി സ്വന്തം സ്ഥാനാർത്ഥി തന്നെ രംഗത്ത് വന്നത് ബിജെപിയെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.

‘ആർട്ടിക്കിൾ 370 എന്നാൽ കാശ്മീരാണ്, ആർക്കും അതിനെ നിർത്തലാക്കാൻ കഴിയില്ലെന്നും. ആർട്ടിക്കിൾ 370നെ അസാധു ആക്കിയാൽ കാശ്മീർ പിന്നെ ഉണ്ടാകില്ലെന്നും. എങ്ങനെ സംഭവിച്ചാൽ ആദ്യം പാർട്ടി വിടുന്നത് താനായിരിക്കുമെന്നും’ ഹീന ഷാഫി ഭട്ട് അറിയിച്ചു. മിഷൻ 44+ എന്ന ബിജെപി ദൗത്യത്തിൽ പങ്കാളിയായ ഒരേഒരു മുസ്ലീം സ്ഥാനാർത്ഥിയാണ് ഹീന ഷാഫി ഭട്ട്.

വെള്ളപ്പോക്കത്തിൽ എല്ലാം നശിച്ച ജനങ്ങളുടെ വികസനമാണ് തന്റെ ലക്ഷ്യമെന്നും. കൂടാതെ തന്റെ ജനങ്ങൾക്ക് സമാധാനമാണ് വേണ്ടതെന്നും ഹീന കൂട്ടിച്ചേർത്തു.