സോഷ്യൽ ഫോറം അബുദാബിയും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു

single-img
27 November 2014

Press Note1യു.എ.ഇയുടെ 43-)ംമത് ദേശീയ ദിനം ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ ഒന്നാം തീയതി സോഷ്യൽ ഫോറം അബുദാബിയും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി ആഘോഷിക്കുന്നു. മുസ്തഫയിലുള്ള കാപിറ്റൾമാളിലെ ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണി മുതൽ ആഘോഷപരിപാടികൾ ആരംഭിക്കും. യു.എ.ഇയിലെ വിവിധ സ്കൂളിലെ കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

അതോടനുബന്ധിച്ച് അറേബ്യൻ സംസ്കാരത്തെ വിളിച്ചോതുന്ന വ്യത്യസ്ഥ കലാപരിപാടികൾ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ യു.എ.ഇയിലെ സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നവംബർ 29ന് മുമ്പായി അപേക്ഷഫോറം പൂരിപ്പിച്ച് അയക്കുവാൻ താല്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് 050-6128977 എന്ന നമ്പരിൽ ബന്ധപ്പെടാനും ഭാരവാഹികൾ അറിയിച്ചു.