പക്ഷിപ്പനി ആശങ്കയിൽ തലസ്ഥാനത്തെ താറാവ്,കോഴി കർഷകരും • ഇ വാർത്ത | evartha
Local News

പക്ഷിപ്പനി ആശങ്കയിൽ തലസ്ഥാനത്തെ താറാവ്,കോഴി കർഷകരും

അജയ് എസ് കുമാർ

dകേരളത്തിൽ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ ആശങ്കയിൽ ആകുന്നത് ആലപ്പുഴ ജില്ലയിലെയും കോട്ടയം ജില്ലയിലെയും താറാവ് കർഷകർ മാത്രം അല്ല തലസ്ഥാന നഗരത്തിലെ കർഷകർ കൂടി ആണ് .പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ നിലവിൽ തിരുവനന്തപുരം നഗരത്തിലെ കർഷകർക്കും മൃഗ സംരക്ഷണ വകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുക ആണ് .വരുംദിവസങ്ങളിൽ കർഷകർക്ക് വേണ്ടി ബോധവൽകരന ക്ലാസുകൾ നടത്താനും തീരുമാനം ആയിട്ടുണ്ട്.

 
ഇതുവരെ പക്ഷിപ്പനിയും ആയി ബന്ധപ്പെട്ട സാഹചര്യം ഒന്നും തിരുവനന്തപുരത്ത് ഉണ്ടായില്ല എങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത ഈ വിഷയത്തിൽ പുലർത്താൻ വകുപ്പ് ഉദ്യോഗസ്ഥരോടും അതുവഴി കർഷകരെയും അറിയിച്ചിട്ടുണ്ട് എന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.ഏതെങ്കിലും സാഹചര്യത്തിൽ നഗരത്തിൽ എവിടെ എങ്കിലും താറാവ്കളോ കോഴികളോ ചത്താൽ അത് കർഷകർ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാനും വകുപ്പ് ആവശ്യപെട്ടു.
തലസ്ഥാനത്തെ പല പ്രധാന താറാവ് കൃഷി മേഖലയായ കർഷകരും പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ആശങ്കാകുലർ ആണ് .ക്രിസ്റ്റ്മസ് ന്യൂ ഇയർ അടുക്കുന്ന സാഹചര്യത്തിൽ തങ്ങൾക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സമയത്ത് കച്ചവടത്തെ പക്ഷിപ്പനി ബാധിക്കുമോ എന്ന ആശങ്ക കർഷകരിൽ നിലനിൽക്കുന്നു .എന്തായാലും ഇതുവരെ പക്ഷിപ്പനി തിരുവനന്തപുരത്ത് റിപ്പോർട്ട്‌ ചെയ്യാത്തത് ആണ് ഇവിടത്തെ കർഷകരുടെ ഏക സമാധാനവും