സെക്രട്ടേറിയേറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യാഭീഷണി

single-img
27 November 2014

IMG-20141127-WA0005പൊലീസ് കമാന്‍ഡോ തസ്തികയിലേക്ക് നിയമനം നടത്താത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ യുവാക്കൾ ആത്മഹത്യ ഭീഷണി മുഴക്കി. സെക്രട്ടേറിയറ്റിന് മുന്നിലെ ബഹുനില കെട്ടിടത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി നില്‍ക്കുന്നത്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ ഇവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും നിയമനം ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി. വയനാട് സ്വദേശി ജയ്, കോഴിക്കോട് സ്വദേശി ജീന്‍, എറണാകുളം സ്വദേശി മനോജ് എന്നിവരാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്