ക്രിക്കറ്റ് മത്സരത്തിനിടെ തലയ്ക്ക് പരുക്കെറ്റ ഫില്‍ ഹ്യൂസ് അന്തരിച്ചു

single-img
27 November 2014

798940-121218-hughes (1)ക്രിക്കറ്റ് മല്‍സരത്തിനിടെ പരുക്കേറ്റ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് അന്തരിച്ചു. ചികില്‍സയിലായിരുന്നു അദ്ദേഹം. പ്രാദേശിക ക്രിക്കറ്റ് മല്‍സരത്തിനിടെയാണു ഹ്യൂസിനു ബൗണ്‍സര്‍ തലയ്ക്കുകൊണ്ട് പരുക്കേറ്റത്.തലയ്ക്കു പിന്നില്‍ പന്തുകൊണ്ട ഫില്‍ ഹ്യൂസ് പിച്ചില്‍ തന്നെ വീഴുകയായിരുന്നു.

ഫാസ്റ്റ് ബോളര്‍ സീന്‍ ആബട്ട് എറിഞ്ഞ പന്താണ് ഫ്യൂസിന്റെ മരണത്തിന് കാരണമായത്. ഹ്യൂസിനോടുള്ള ആദരസൂചകമായി ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഇപ്പോള്‍ നടക്കുന്ന മല്‍സരങ്ങള്‍ ഉപേക്ഷിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു. ഓസിസിന് വേണ്ടി 26 ടെസ്റ്റ് മല്‍സരങ്ങളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് ഈ ഇരുപത്തിയാറുകാരന്‍.