പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവം അഞ്ച് സിപിഎം,ഡിവൈഎഫ്ഐ നേതാക്കൾ പ്രതികൾ

single-img
27 November 2014

thumbimage (1)ആലപ്പുഴയില്‍ പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ, സിപിഐഎം നേതാക്കള്‍ തന്നെയാണ് പ്രതികളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അഞ്ച് പ്രതികളുടെ പേരുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ആലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ചു. വി.എസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ലതീഷ്.ബി.ചന്ദ്രനാണ് കേസിലെ ഒന്നാം പ്രതി.സിപിഎം എൽ.സി അംഗം പി.സാബു ഡി വൈ എഫ് ഐ നേതാക്കളായ ദീപു,രാജേഷ്,രാജൻ,പ്രമോദ് എന്നിവരാണു പ്രതികൾ.ആലപ്പുഴ കോടതിയിൽ ക്രൈബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു

പാര്‍ട്ടിക്കുള്ളിലെ വിഭാഗിയതയും സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതകളുമാണ് സ്മാരകം തകര്‍ക്കുന്നതിലേക്ക് വഴിവെച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയത്

വി എസ് മുഖ്യമന്ത്രി ആയിരുന്ന കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ആയിരുന്നു ഒന്നാം പ്രതി ലതീഷ് ബി ചന്ദ്രന്‍. ലതീഷിനെയും രണ്ടാംപ്രതി സാബുവിനെയും പിന്നീട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.

സ്മാരം തകര്‍ക്കാന്‍ അഞ്ച് പ്രതികള്‍ സംഘംചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളില്‍ എത്തിയത്. അക്രമത്തിന് തൊട്ടുമുമ്പ് പ്രതികള്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.