താലിബാനികള്‍ കണ്‍മുമ്പിലിട്ട് മകനെ കൊലപ്പെടുത്തി; 25 താലിബാനികളെ വെടിവെച്ചുകൊന്ന് അമ്മ പ്രതികാരം ചെയ്തു

single-img
26 November 2014

talibanകണ്‍മുമ്പിലിട്ട് മകനെ കൊലപ്പെടുത്തിയ താലിബാനികളെ വെടിവെച്ച് കൊന്ന് മാതാവ് പ്രതികാരം ചെയ്തു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഫറാ പ്രവിശ്യയിലെ റേസാഗുല്‍ എന്ന യുവതിയാണ് മകനെ കൊന്നതിന്റെ ദേഷ്യത്തില്‍ 25 താലിബാന്‍കാരെ തോക്കിനിരയാക്കിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഫറാ പ്രവിശ്യയില്‍ പോലീസ് ഉദ്യോഗസ്ഥനായ ഇവരുടെ മകനെ ചെക്ക്‌പോസ്റ്റില്‍ വെച്ച് താലിബാന്‍സേന വധിച്ചിരുന്നു. ഇതോടെയാണ് റേസാഗുലും കുടുംബവും താലിബാനികളെ തേടിയിറങ്ങിയത്. മകളും മരുമകളും പോരാട്ടത്തില്‍ ഇവര്‍ക്കൊപ്പം പങ്കെടുത്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തന്റെ കണ്‍മുന്നിലിട്ട് ഇളയ മകന്‍ വധിക്കപ്പെട്ടപ്പോള്‍ തിരിച്ചടിക്കാന്‍ രണ്ടു തവണ ആലോചിക്കേണ്ടി വന്നില്ലെന്നും ഇവര്‍ പറഞ്ഞു. താലിബാന്‍ സേനയും റേസാഗുല്ലിന്റെ കുടുംബവും തമ്മില്‍ പോരാട്ടം നടന്നത് ഏഴ് മണിക്കൂറുകള്‍ ആയിരുന്നു.

ഈ കുടുംബത്തിന്റെ പേരില്‍ അഭിമാനം തോന്നുന്നുണ്ടെന്നും താലിബാനെതിരേ ഉയരുന്ന ജനരോഷത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സ്ത്രീപോരാട്ടമെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ വക്താവ് പറഞ്ഞു.