ഇറാനില്‍ കാലുകുത്തിയാല്‍ ബലാത്സംഗം ചെയ്യുമെന്ന് സമീറയ്ക്ക് ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

single-img
26 November 2014

Samiraഇറാനില്‍ കാലു കുത്തിയാല്‍ ബലാത്സംഗം ചെയ്യുമെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായികയും വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ മൊഹ്‌സീന്‍ മക്മല്‍ബഫിന്റെ മകളുമായ സമീറ മക്മല്‍ബഫിനോട് ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

സമീറയുടെ പിതാവ് സംവിധായകനായ മക്ബല്‍ഫാണ് സ്വന്തം മകള്‍ക്ക് ഉണ്ടായ ഈ ഭീഷണിയെ കുറിച്ച് വെളിപ്പെടുത്തിയത്. ഇറാനിലെ ഗ്രീന്‍ മൂവ്‌മെന്റിനെ പിന്തുണച്ച് ഇറാനിലെ പരാമാധികാരിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഈ ഭീഷണി. പ്രസംഗത്തിന്റെ പേരില്‍ ഇറാനില്‍ പോകുന്നതിനും വിലക്കുണ്ട്. കേരളത്തിന്റെ ചലിച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയില്‍ ഏതാനും വര്‍ഷം മുന്പ് ജൂറി അംഗമായിരുന്ന സമീറ കാന്‍ ഫിലിം ഫെലസ്റ്റിവലിലെ അവാര്‍ഡ് ജേതാവാണ്.