ഉത്തര്‍പ്രദേശിൽ മാനഭംഗ ശ്രമത്തിനിടെ ഗുരുതരമായ പൊള്ളലേറ്റ 15 കാരി മരിച്ചു

single-img
26 November 2014

rape victim_2_2_0ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയില്‍ മാനഭംഗ ശ്രമത്തിനിടെ ഗുരുതരമായ പൊള്ളലേറ്റ 15 കാരി മരിച്ചു. നവംബര്‍ 17 ന് ആയിരുന്നു സംഭവം നടന്നത്. ആറുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും പെണ്‍കുട്ടി ചെറുത്തുനിന്നതോടെ പെണ്‍കുട്ടിക്കുമേല്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് പരാതി.

 
സംഭവം നടന്നപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിവിധ ആശുപത്രികളില്‍ ചികിത്സിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ ചേര്‍ന്നാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. സംഭവത്തില്‍ നാലുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. രണ്ടുപേര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു.