മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതിലുള്ള ആശങ്ക അറിയിക്കാൻ സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും

single-img
26 November 2014

miമുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുന്നതിലുള്ള ആശങ്ക അറിയിക്കാൻ പ്രധാനമന്ത്രിയെ കാണാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ജലവിഭവ മന്ത്രി എന്നിവരടങ്ങിയ സംഘമാവും പ്രധാനമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകുക. ഇതിനുള്ള തീയതി തീരുമാനിച്ചിട്ടില്ലെന്നും സർവകക്ഷി യോഗത്തിനു ശേഷം മന്ത്രിമാരായ പി.ജെ.ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനും അറിയിച്ചു.

 

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് രാജ്യാന്തര ഏജൻസിയെ കൊണ്ട് പഠനം നടത്തണമെന്ന ആവശ്യവും പ്രധാനമന്ത്രിയ്ക്ക് മുൻപ് കേരളം വയ്ക്കും. ഇതോടൊപ്പം ദേശീയ ഹരിത ട്രൈബ്യൂണലിനെയും സമീപിക്കും. ജലനിരപ്പ് ഉയർത്തിയത് പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാവും ഹരിത ട്രൈബ്യൂണലിൽ ഹർജി നൽകുക.