വ്യാജവാര്‍ത്തകള്‍ വേദനിപ്പിക്കുന്നതായി നടന്‍ ജിഷ്ണു; സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന നടന്‍ ജിഷ്ണുവിന്റെ ചിത്രം ഒരു വര്‍ഷം മുന്‍പുള്ളത്‌

single-img
26 November 2014

Jishnuvvgf

നടന്‍ ജിഷ്ണു ഗുരുതരാവസ്ഥയില്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും മറുപടിയുമായി സാക്ഷാല്‍ ജിഷ്ണു രംഗത്ത്. തന്റെ നില ഗുരുതരമാണെന്നും അമിതമായ പുകവലികാരണം തനിക്ക് വീണ്ടും കാന്‍സര്‍ ബാധിച്ചെന്നും വിവരിച്ച് പ്രചരിക്കുന്ന ചിത്രം ഒരു വര്‍ഷം മുന്‍പുള്ളതാണെന്ന വിശദീകരണവുമായാണ് ഫേസ്ബുക്കിലെ തന്റെ പേജിലൂടെ ജിഷ്ണു രംഗത്തു വന്നിരിക്കുന്നത്.

താന്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയനായ സമയത്ത് തന്റെ അനുവാദമില്ലാതെ ആശുപത്രി ജീവനക്കാര്‍ ആരോ പകര്‍ത്തിയ ചിത്രമാണ് അത് എന്നാണ് ജിഷ്ണു ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. താന്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും എത്രയും പെട്ടെന്ന് തന്നെ പൂര്‍ണ്ണ ആരോഗ്യവാനായി മടങ്ങി വരുമെന്നും ജിഷ്ണു പറയുന്നുണ്ട്.

Jishnu