ഇന്ത്യയില്‍ നിന്നും തീവ്രവാദ സംഘടനയായ ഐസിസില്‍ ചേരാന്‍ ഇറാക്കിലേക്ക് പോയ പോരാളി നാട്ടില്‍ വരാന്‍ പ്രധാനമന്ത്രിയുടെ സഹായം തേടുന്നു

single-img
26 November 2014

ISISമുംബൈയിലെ കല്യാണില്‍ നിന്നും ഐസിസില്‍ ചേരാന്‍ ഇറാക്കിലേക്ക് പോയ യുവാവ് നാട്ടിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രിയുടെ സഹായം തേടുന്നു. നരേന്ദ്ര മോഡി സര്‍ക്കാര്‍ തന്റെ മകനെ രക്ഷിക്കാന്‍ ഇടപെടണമെന്ന് 23 കാരനായ അരീബിന്റെ ഇജ്ജാസ് മജീദ് അഭ്യര്‍ഥിച്ചു. മൂന്നു മാസം മുമ്പ് ഇറാക്ക് സൈന്യവുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ വ്യക്തിയായിരുന്നു അരീബ്.

മൂന്നു മാസത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെട്ട് തുര്‍ക്കിയില്‍ എത്തിയ മകന്‍ അരീബ് തന്നെ ഫോണില്‍ വിളിച്ചെന്നും തുര്‍ക്കിയില്‍ നിന്നുള്ള ഒരു മൊബൈല്‍ നമ്പരില്‍നിന്നാണു വിളിച്ചതെന്നും പിതാവ് മൊഴി നല്‍കി. നാട്ടിലേക്കു മടങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് പിതാവ് എന്‍.ഐ.എയെ സമീപിച്ചിട്ടുണ്ട്.

കൈയില്‍ പണമില്ലെന്നും അങ്കാറയിലെ ഇന്ത്യന്‍ ദൗത്യസംഘത്തിന്റെയോ ഇസ്താംബുള്ളിലെ കോണ്‍സുലേറ്റിന്റെയോ സഹായം തേടി രക്ഷയ്ക്കു വഴിയൊരുക്കണം എന്നും മകന്‍ അപേക്ഷിച്ചെന്ന് ഇജ്ജാസ് പറഞ്ഞു. മേയ് 23 നാണ് അരീബിനെയും എന്‍ജിനീയറിംഗ് കോളജിലെ സഹപാഠികളായ അമാം നയീം ടണ്ടേല്‍, ഫഹദ് തന്‍വീര്‍ ഷേയ്ഖ്, സാഹിം ഫാറൂഖ് ടാങ്കി എന്നിവരെയും കല്യാണില്‍നിന്നു കാണാതായത്. ഇറാഖിലേക്കു തീര്‍ഥാടകര്‍ക്കൊപ്പം പോയ ഇവരെല്ലാം പിന്നീട് ഐസിസില്‍ ചേരുകയായിരുന്നു. അരീബ് ചാവേറായെന്നും പാക് തീവ്രവാദ സംഘടനയായ അന്‍വാര്‍ അല്‍ തൗഹീദ് വെബ്‌സൈറ്റില്‍ അരീബിന്റെ പേരുണ്ടെന്നും ടാങ്കി മൂന്നുമാസം മുമ്പ് അരീബിന്റെ പിതാവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.