കള്ളപ്പണ വിഷയത്തിൽ കോൺഗ്രസ് അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി

single-img
26 November 2014

aകള്ളപ്പണ വിഷയത്തിൽ കോൺഗ്രസ് അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ധനമന്ത്രി അരുൺ ജെയ്റ്റലി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ആണ് ഇറങ്ങിപ്പോയത്. കള്ളപ്പണ വിഷയത്തിൽ നേരത്തെയുള്ള നിലപാടിൽ നിന്ന് സർക്കാർ മലക്കംമറിയുകയാണെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ ആനന്ദ് ശർമ്മ ആരോപിച്ചു.

 

കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്തണോ വേണ്ടയോ എന്നതല്ല പ്രശ്മമെന്നും മറിച്ച് എപ്പോൾ,​എങ്ങനെ വെളിപ്പെടുത്തണമെന്നതിലാണ് പ്രശ്നമെന്നുമാണ് ജെയ്റ്റ്‌ലി ഇന്ന് സഭയിൽ പറഞ്ഞത്. വിദേശത്തു കള്ളപ്പണമുള്ള വ്യക്തികളുടെ 427 അക്കൗണ്ടുകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് നോട്ടീസ് അയച്ചു കഴിഞ്ഞു. 250 പേർ വിദേശത്ത് അക്കൗണ്ട് ഉള്ളതായി സമ്മതിച്ചിട്ടുണ്ടെന്നും ജെയ്റ്റ്‌ലി സൂചിപ്പിച്ചു.