സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാന്‍ വരുന്നവര്‍ ഇനി മുതല്‍ വെട്ടിയ മുടി വീട്ടില്‍ കൊണ്ടുപോകണം

single-img
26 November 2014

32609-080217-021-L (1)സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകളില്‍ മുടി വെട്ടാനെത്തുന്നവര്‍ സ്വന്തം മുടി കൊണ്ടുപോകണമെന്ന തീരുമാനം ഡിസംബറില്‍ കാഞ്ഞങ്ങാട്ട് ബാര്‍ബേഴ്‌സ് ആന്‍ഡ് ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിക്കും. ബാര്‍ബര്‍ ഷോപ്പിലോ ബ്യൂട്ടി പാര്‍ലറിലും കുമിഞ്ഞുകൂടുന്ന മുടികൊണ്ടുപോകാന്‍ നഗരസഭകളും പഞ്ചായത്തും തയാറാകുന്നില്ലെന്നുള്ളതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ അസോസിയേഷനെ പ്രേരിപ്പിച്ചത്.

മുടി മാലിന്യം സംസ്‌കരിക്കുന്നില്ലെന്ന പേരില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ബാര്‍ബര്‍ ഷോപ്പുകള്‍ റെയ്ഡ് ചെയ്യുകയാണ്. കോയമ്പത്തൂരിലൊരു കമ്പനിയില്‍ മുടിയില്‍നിന്ന് അമിനോ ആസിഡ് ഉല്‍പാദിപ്പിക്കുന്ന വ്യവസായമുണ്ടായിരുന്നതിനാല്‍ മുന്‍പു തമിഴ്‌നാട്ടില്‍ നിന്നുള്ള ഏജന്റുമാര്‍ മുടി വാങ്ങിയിരുന്നു. കമ്പനി പൂട്ടിയതോടെ ദിവസവും കുമിയുന്ന മുടി എവിടെ കളയണമെന്നു ബാര്‍ബര്‍മാര്‍ക്കു നിശ്ചയമില്ലാതായിരിക്കുകയാണ്.