ശബരിമല സന്നിധാനത്തെ അരവണനിര്‍മ്മാണം നിര്‍ത്തിവച്ചു

single-img
26 November 2014

sഅരവണ നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്ന ഏജന്‍സികള്‍ ഗുണനിലവാരം കുറഞ്ഞ കല്‍ക്കണ്ടവും മുന്തിരിയും എത്തിച്ചതിനെ തുടര്‍ന്ന് ശബരിമല സന്നിധാനത്തെ അരവണനിര്‍മ്മാണം നിര്‍ത്തിവച്ചു. കഴിഞ്ഞദിവസം അരവണ നിര്‍മ്മാണത്തിനായി ഹൈറേഞ്ച് മാര്‍ക്കറ്റിംഗ് സോസൈറ്റി എത്തിച്ച കല്‍ക്കണ്ടവും മുന്തിരിയും ഗുണനിലവാരം കുറഞ്ഞതാണന്ന് ഫുഡ്‌ സേഫ്റ്റി വിഭാഗം കണ്ടെത്തിയിരുന്നു.

 

കല്‍ക്കണ്ടത്തിന് മധുരകുറവും മുന്തിരിയില്‍ മണ്ണിന്റെ അംശംവും കണ്ടെത്തിയതിനെതുടര്‍ന്ന് ഫുഡ്‌ സേഫ്റ്റി വിഭാഗം ഇവ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി ഇതേത്തുടര്‍ന്നാണ് അരവണ നിര്‍മ്മാണം നിര്‍ത്തിവച്ചത്.

 

അരവണനിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ റെയ്ഡ്‌കോ, മാര്‍ക്കറ്റ്‌ഫെഡ് എന്നീ ഏജന്‍സികളെ പുതുതായി ചുമതലപ്പെടുത്തി. മാര്‍ക്കറ്റ്‌ഫെഡിന് 25000 കിലോഗ്രാം കല്‍ക്കണ്ടും റെയ്ഡ്‌കോയ്ക്ക് 10000കിലോ കല്‍ക്കണ്ടും എത്തിക്കാനുള്ള കരാറാണ് നല്‍കിട്ടുള്ളത്. അതേസമയം അരവണ നിര്‍മ്മാണം നിര്‍ത്തിവച്ചത് വിതരണത്തെ ബാധിക്കില്ലന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.