കാർ വിപണിയിലേക്ക് 5 പുതിയ കാർ മോഡലുമായി മാരുതി വരുന്നു

single-img
26 November 2014

carഇന്ത്യയുടെ സ്വന്തം കാർ നിർമ്മാതാക്കളായ മാരുതി തങ്ങളുടെ പുതിയ പതിപ്പ് വാഹനങ്ങൾ വിപണിയിൽ ഇറക്കാൻ ഒരുങ്ങുന്നു. അടുത്ത 12 മാസങ്ങൾക്കകം ഇന്ത്യയുടെ ഓട്ടോമൊബൈൽ വിപണിയെ ത്രസിപ്പിക്കുന്ന തരത്തിൽ 5 മാതൃകയിലുള്ള കാറുകളാണ് മാരുതി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്.

1.മാരുതി സ്വിഫ്റ്റ് ഡിസേർ ഫേസ് ലിഫ്റ്റ്

maruti-swift-dzire
ഫേസ് ലിഫ്റ്റ് സ്വിഫ്റ്റ് ഡിസേറിന്റെ ഇന്റീരിയർ എക്സ്റ്റീരിയറിൽ മറ്റങ്ങളില്ലെങ്കിലും പുതിയതായി ഗ്രിൽ ക്രോം സ്ലാട്ട് ഘടിപ്പിച്ചിട്ടുണ്ട്, ക്രോം ഫോഗ് ലാംബ്, റിവൈസ് ബംബർ, പുതിയ രീതിയിൽ ഡിസൈൻ ചെയ്ത ഹെഡ് ലാംബ് എന്നിവയാണ് കാറിന്റെ പ്രത്യേകത. റിവേസ് പാർക്കിംഗ് സെൻസർ, സ്റ്റിയറിംഗിൽ ഘടിപ്പിച്ച ഓഡിയോ കണ്ട്രോളറോട് കൂടിയ മാരുതി സ്വിഫ്റ്റ് ഡിസേർ ഫേസ് ലിഫ്റ്റ് ഡിസംബർ 2014ൽ വിപണിയിൽ എത്തും.

പ്രതീക്ഷിക്കുന്ന വില: 5 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയിൽ.

2.  മാരുതി എക്സ്എ ആൽഫ

maruti-xa-alpha-main
2012 ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച  മാരുതി എക്സ്എ ആൽഫ 2015 ഓടെ വിപണി കിഴടക്കുമെന്നാണ് അറിയുന്നത്. 1.3 ലിറ്റർ മൾട്ടി ജെറ്റ് ഡീസൽ എഞ്ചിനിലും 1.4 ലിറ്റർ പെട്രോൾ എഞ്ചിനിലും പ്രവർത്തിക്കുന്ന കാറുകൾ വിപണിയിൽ എത്തും.

പ്രതീക്ഷിക്കുന്ന വില: 6.5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ

3. മാരുതി എസ്എക്സ്4 എസ്-ക്രോസ്

maruti-sx4-crossover
ഹാച്ച്ബാക്ക് വിഭാഗത്തിൽ പെടുന്ന മാരുതി എസ്എക്സ്4 എസ്-ക്രോസിൽ എക്സ്റ്റീരിയറിലും എഞ്ചിനും നവീകരിച്ചിട്ടുണ്ട്. മാരുതി എസ്എക്സ്4 എസ്-ക്രോസ്ക്ക് 1.3 ലിറ്റർ,92ബിഎച്ച്പി മൾട്ടിജെറ്റ് ഡീസൽ എഞ്ചിനും, 1.4 ലിറ്റർ 94ബിഎച്ച്പി പെട്രോൾ ഓപ്ഷനിലുള്ള എഞ്ചിനും ലഭ്യമാകുമെന്ന് കമ്പനി പറയുന്നു.

പ്രതീക്ഷിക്കുന്ന വില: 6  ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയിൽ

4. മരുതി സെലേരിയോ ഡീസൽ

maruti-celerio
സെലേരിയോയുടെ പെട്രോൾ മോഡലിന്റെ വിജയത്തോടെ മരുതി 800സിസി ഡീസൽ എഞ്ചിനോടു കൂടിയ ഹാച്ച്ബാക്ക് മരുതി സെലേരിയോമായി എത്തുന്നത്. 35 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

പ്രതീക്ഷിക്കുന്ന വില: 4.5  ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിൽ

5. മാരുതി വൈആർഎ പ്രീമിയം ഹാച്ച്ബാക്ക്

സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച രൂപമായിരിക്കും മാരുതി വൈആർഎ പ്രീമിയം ഹാച്ച്ബാക്കിനുണ്ടാകുക എന്ന് കമ്പനി അവകാശപ്പെടുന്നു. ഡേ ടൈം റണ്ണിംഗ് ലാംബ് വൈആർഎ പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രത്യേകതയാണ്. 1.2 ലിറ്ററിലും 1.4 ലിറ്ററിലുമുള്ള രണ്ട് തരം പെട്രോൾ എഞ്ചിനിലും 1.3 ലിറ്ററിലുള്ള ഡീസൽ എഞ്ചിൻ ഓപ്ഷനിലുള്ള ഹാച്ച്ബാക്കും ലഭ്യമാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

പ്രതീക്ഷിക്കുന്ന വില: 5.5  ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയിൽ