ക്രീസിൽ നിന്നും വെള്ളിത്തിരയിലെത്തിയ താരങ്ങൾ

single-img
26 November 2014

cricket groundക്രീസിൽ നിന്നും വെള്ളിത്തിരയിലെത്തിയ നിരവധി താരങ്ങൾ നമുക്ക് ഉണ്ട്. ക്രിക്കറ്റ് താരങ്ങളുടെ താരമൂല്യം സിനിമയുടെ വിജയത്തിന് വേണ്ടി കാലാകാലങ്ങളായി ബോളിവൂഡ് ഉപയോഗിച്ചിട്ടുണ്ട്. മുഴുനീളൻ കഥാപാത്രമായോ അതിഥി വേഷങ്ങളിലോ നമ്മുടെ മുന്നിൽ ക്രിക്കറ്റ് താരങ്ങൾ എത്തിയിട്ടുണ്ട്.

1.ഹർഭജൻ സിങ്ങ്

har

ഇന്ത്യയുടെ സ്പിൻ മാന്ത്രികൻ ഹർഭജൻ ‘ഭജ്ജി ഇൻ പ്രോബ്ലം’ എന്ന പഞ്ചാബി സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ ആദ്യം എത്തിയത്. അക്ഷയ്കുമാർ, അശ്വിനി യാർദി എന്നിവരോടൊത്താണ് നമ്മുടെ സ്വന്തം ടെർബനേറ്റർ സിനിമ ജീവിതം ആരംഭിക്കുന്നത്.

2. കപിൽ ദേവ്

kapil_dev
1983 ലോകകപ്പ് നേടിയ ചെകുത്താന്മാരുടെ നായകൻ ‘സ്റ്റമ്പ്ഡ്’, ‘ഇഖ്ബാൽ’, ‘ആര്യൻ’ തുടങ്ങിയ ചിത്രങ്ങളിൽ അതിഥി വേഷത്തിലാണ് തന്റെ സിനിമ ജീവിതം ആരംഭിച്ചത്.

3. സന്ദീപ് പാട്ടിൽ

sandip-patil
1985ൽ പുറത്തിറങ്ങിയ കഭി അജ്നബി എന്ന ചിത്രത്തിൽ പൂനം ഡില്ലോണിന്റെ നായകനായിട്ടാണ് സിനിമയിൽ സന്ദീപ് എത്തുന്നത്. അന്നത്തെ ഇന്ത്യ വിക്കറ്റ് കീപ്പറായിരുന്ന സെയ്ദ് കിർമാനി ചിത്രത്തിലെ പ്രതിനായകനായിരുന്നു.

4. അജയ് ജഡേജ

ajayjadeja
കോഴവിവാദത്തെ തുടർന്ന് ടീമിൽ നിന്നും പുറത്തായ അജയ് ജഡേജ ‘ഖേൽ’ എന്ന ചിത്രത്തിലൂടെ ആണ് ബോളിവുഡിലേക്ക് ചുവട് വെച്ചത്. സുനിൽ ഷെട്ടി, സലീന ജെയ്റ്റിലി, സണ്ണി ഡിയോൾ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.

5. സുനിൽ ഗവാസ്കർ.

sunil-gavaskar
ഇന്ത്യയുടെ ലിറ്റിൽ മാസ്റ്റർ ‘സവ് ലി പ്രേമചി’ എന്ന മറാത്തി ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. കൂടാതെ ഗവാസ്കർ നസറുദ്ദീൻ ഷായുമൊത്ത് ‘മാലമാൽ’ എന്ന ചിത്രത്തിലും അഭിനയിച്ചു.

6. ശ്രീശാന്ത്

Sreesanth_Dance
മലയാളികളുടെ പെരുമ വാനോളം ഉയർത്തിയ ശ്രീശാന്ത് കോഴ വിവാദങ്ങൾക്ക് ഒടുവിൽ റിയാലിറ്റി ഷോകളിലെ നിറസാന്നിദ്ധ്യമാണിപ്പോൾ. ഉടൻ തന്നെ ശ്രീ ഹിന്ദി ഉൾപെടെ നിരവധി ഭാഷകളിലെ ചിത്രത്തിൽ അഭിനയിക്കാൻ കാരാർ ഒപ്പിട്ടതായി പറയപ്പെടുന്നു.

7.  അനിൽ കുംബ്ലേ

anil-kumble
തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച ശേഷം ‘മീരാബായ് നോട്ട് ഔട്ട്’ എന്ന ക്രിക്കറ്റിനെ ഇതിവൃത്തമാക്കിയ ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്.

8. വിനോദ് കാംബ്ലി

vinod
വിവാദ താരം കാംബ്ലി തന്റെ ആദ്യ ചിത്രം ‘അനർദ്ധ്’ സുനിൽ ഷെട്ടിയോടൊപ്പമാണ് അഭിനയിച്ചത്. കംബ്ലി ബിഗ് ബോസ് പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്.

9. സലിൽ അങ്കോള

ankola
1996 ലോകകപ്പ് ടീമിലെ സാന്നിദ്ധ്യമായിരുന്ന അങ്കോള ക്രിക്കറ്റിൽ നിന്നും 28 മത്തെ വയസിൽ വിരമിച്ച ശേഷം ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിക്കുകയായിരുന്നു. കുരുക്ഷേത്രയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രം.