സാന്താക്ലോസ് ഇനി മുതൽ സ്കൂൾ കുട്ടികൾക്ക് മിഠായി നൽകരുതെന്ന് വി.എച്ച്.പി

single-img
26 November 2014

Christmasസാന്താക്ലോസ് കുട്ടികൾക്ക് മിഠായി നൽകരുതെന്ന് വിശ്വഹിന്ദു പരിഷത്ത്. ഛത്തീസ്‌ഗഢിലെ സ്കൂൾ ബസുകളെ മതപരമായ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നതിനേയും സാന്താക്ലോസ് കുട്ടികൾക്ക് ക്രിസ്തുമസിന് മിഠായി നൽകുന്നതിനേയും വി.എച്ച്.പി ചോദ്യം ചെയ്തു. സ്കൂളുകൾ മതപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു.

വി.എച്ച്.പി സ്കൂൾ അധികൃതരോട് സരസ്വതി ദേവിയുടെ ചിത്രം സ്കൂളിൽ സ്ഥാപിക്കണമെന്നത് ഉൾപെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.

അതിൽ സരസ്വതി ദേവിയുടെ ചിത്രം സ്കൂളിൽ സ്ഥാപിക്കാമെന്ന് അധികൃതർ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ ക്രിസ്തീയ വിശ്വാസികളല്ലാത്ത കുട്ടികൾ പ്രിൻസിപ്പലിനെ ഫാദർ എന്നു വിളിക്കില്ലെന്നും പകരം പ്രചാര്യയെന്നോ  സാറെന്നോ വിളിക്കുകയുള്ളൂവെന്ന വി.എച്ച്.പിയുടെ ആവശ്യം സ്കൂൾ അധികൃതർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ വി.എച്ച്.പിയുടെ ബാക്കി നിഷ്‌ക്കര്‍ഷകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അത് തങ്ങളുടെ വിശ്വാസങ്ങളെ ഹനിക്കുന്നതാണെന്നും. അത് ഭരണഘടന ലംഘനമാണെന്നും സഭ അറിയിച്ചു.

കഴിഞ്ഞ ദിവസം സ്കൂൾ പ്രിൻസിപ്പൾ ചാവറ അച്ഛന്റെ മഹത്വത്തെ പറ്റി അസംബ്ലിയിൽ സംസാരിച്ചതിനെ ചോദ്യം ചെയ്ത് സംസ്ഥാന മുഖ്യമന്ത്രിക്ക് വി.എച്ച്.പി നേതാക്കൾ പരാതി നൽകിയിരുന്നു. സ്കൂൾ പ്രിൻസിപ്പളിന്റെ ഗൂഢവും കുടിലവുമായിരുന്നെന്ന പ്രസംഗം ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നും വി.എച്ച്.പി ആരോപിച്ചു.