മരുന്ന് നിർമ്മാണം; ചൈനക്ക് ബദൽ ഇന്ത്യ കണ്ടുപിടിക്കണമെന്ന് അജിത് ഡോവൽ

single-img
26 November 2014

dovalമരുന്ന് നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾക്ക് അമിതമായി ചൈനയെ ആശ്രയിക്കുന്നത് ഇന്ത്യ ഒഴിവാക്കണമെന്ന് എൻ.എസ്.എ തലവൻ അജിത് ഡോവൽ. ചൈനക്ക് ബദലായി മറ്റുമാർഗങ്ങൾ നോക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി തർക്കം രൂക്ഷമായ സ്ഥിതിക്ക് ഈ പ്രശ്നമുയർത്തി ചൈന ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

മരുന്ന നിർമ്മാണത്തിന് ഇന്ത്യക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളിൽ 85 ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ബദൽ സംവിധാനം ഒരുക്കുന്നതിനുള്ള തിരക്കിട്ട നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.