പക്ഷിപ്പനി: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

single-img
26 November 2014

oommen chandyസംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി.മൂന്ന് ജില്ലകളിലെ ചില പഞ്ചായത്തുകളിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ആവശ്യത്തിന് മരുന്നുകൾ എത്തിച്ചിട്ടുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. പത്ത് കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദ്ദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആവശ്യമായ പ്രത്യേകം വസ്ത്രങ്ങളും മാസ്കുകളും ഡൽഹിയിൽ നിന്ന് ഇന്ന കൂടുതലായി എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.