മോദിയെ പരിഹസിച്ച് കോൺഗ്രസ്;ഒടുവിൽ രാജ്യത്തെ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും വിവരാവകാശനിയമം ആവശ്യം വന്നു

single-img
26 November 2014

45275180മോദിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്ത്.പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയിൽ തന്റെ സുരക്ഷയെക്കുറിച്ചും സുരക്ഷയെക്കൂടാതെ എന്തൊക്കെ സൗകര്യങ്ങൾ തനിക്ക് ഒരുക്കിയിട്ടുണ്ടെന്നും ചോദിച്ച് കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു.ഒടുവിൽ യുപിഎ നടപ്പിലാക്കിയ വിവരാവകാശനിയമം നിങ്ങളുടെ ഭാര്യ യശോദ ബെന്നിനും ആവശ്യം വന്നെന്ന് കോൺഗ്രസ് മോദിയെ പരിഹസിച്ച് പറഞ്ഞു.

രാജ്യത്തെ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ നടപ്പിലാക്കിയ വിവരാവകാ
ശനിയമം ആവശ്യം വന്നത് സംതൃപ്തി നൽകുന്നെന്ന് കോൺഗ്രസ് വക്താവ് ഷക്കീൽ അഹമ്മദ് പറഞ്ഞു

പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രിയുടെ ഭാര്യയായ തനിക്ക് സുരക്ഷയോടൊപ്പം മറ്റെന്ത് സൗകര്യങ്ങളാണ് ഒരുക്കിയതെന്നും അതിന്‍െറ സാക്ഷ്യപ്പെടുത്തിയ കോപ്പി നല്‍കണമെന്നും മൂന്ന് പേജായി സമര്‍പ്പിച്ച അപേക്ഷയിലൂടെ പ്രധാനമന്ത്രിയുടെ ഭാര്യ ചോദിച്ചിരുന്നു.സ്വദേശമായ മെഹ്സാനയിൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫിസിലെത്തിയാണു അപേക്ഷ നൽകിയിരിക്കുന്നത്.