പക്ഷിപ്പനി: വളർത്ത് പക്ഷികളെ ഇന്ന് കൊന്നൊടുക്കില്ല

single-img
26 November 2014

dപക്ഷിപ്പനി നേരിടുന്നതിനുള്ള ഇരുന്നൂറംഗ ദ്രുതകര്‍മ്മസേന ഇന്നെത്തും. രോഗം ബാധിച്ച താറാവുകളെയും കോഴികളെയും കൊന്നൊടുക്കും.മൂന്ന് ദിവസത്തിനകം രോഗം ബാധിച്ച എല്ലാ വളര്‍ത്ത് പക്ഷികളെയും കൊന്നൊടുക്ാന്‍ ആലപ്പുഴയില്‍ ചേര്‍ന്ന മന്ത്രിതല യോഗം തീരുമാനിച്ചിരുന്നു.അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുന്ന പ്രവര്‍ത്തനം മൃഗസംരക്ഷണവകുപ്പ് ഇന്ന് തുടങ്ങില്ല. പ്രതിരോധ മരുന്നുകളും സുരക്ഷാ കിറ്റുകളും എല്ലാ പ്രദേശങ്ങളിലും എത്താത്ത സാഹചര്യത്തിലാണിത്.

അമ്പതിനായിരത്തിലധികം താറാവുകള്‍ക്ക് പക്ഷിപ്പനി ബാധിച്ചുവെന്നാണ് കണക്ക്. എന്നാല്‍, ചത്ത താറാവുകളുടെ കൃത്യമായ കണക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമില്ല. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച പ്രാഥമിക കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

മൂന്ന് ദിവസത്തിനകം രോഗബാധിത പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ശാസ്ത്രീയമായി കൊന്ന് സംസ്‌കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ദ്രുതകര്‍മ സേനകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഭഗവതിപ്പടി, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, കോട്ടയം ജില്ലയിലെ അയ്മനം, തലയാഴം, വെച്ചൂര്‍, കുമരകം, പത്തനംതിട്ട ജില്ലയിലെ പെരിങ്ങനം എന്നിവിടങ്ങളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.