പ്രിയദര്‍ശനും മേജര്‍ രവിക്കുമെതിരെ കമല്‍;കലാകാരന്മാര്‍ വിഗ്രഹാരാധകരാകുന്നത് അപകടകരമാണെന്ന് കമല്‍

single-img
26 November 2014

director-Kamal_mഡല്‍ഹിയില്‍ സംഘ്പരിവാര്‍ സെമിനാറില്‍ മേജര്‍രവിയും പ്രിയദര്‍ശനും എടുത്ത നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍. വിഗ്രഹഭഞ്ജകരായ എഴുത്തുകാരുടെ പാരമ്പര്യം കൈവിട്ട് വര്‍ത്തമാന കാലഘട്ടത്തിലെ കലാകാരന്മാര്‍ വിഗ്രഹാരാധകരാകുന്നത് അപകടകരമാണെന്ന് കമല് പറഞ്ഞു‍. ടി.വി. കൊച്ചുബാവ അനുസ്മരണ ചടങ്ങിൽ സംസാരിക്കുക ആയിരുന്നു കമൽ.ഗാന്ധിയെപ്പോലുള്ളവരെ പ്രത്യേക ജനവിഭാഗത്തിന്‍െറ ആളാക്കി ഹൈജാക് ചെയ്യുന്നതിനെയും വയലാറിനെപ്പോലുള്ള വിപ്ളവകവികളെപ്പോലും സനാതന ഹൈന്ദവ വക്താക്കള്‍ ഹൈജാക് ചെയ്യുന്നതിനെയും എതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കമല്‍ അഭിപ്രായപ്പെട്ടു.. കലാകാരനെ കമ്യൂണിസ്റ്റുകാര്‍ കൈവിട്ടാല്‍ ഹൈജാക് ചെയ്യുന്നത് പ്രതിലോമ ശക്തികളായിരിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ ആദര്‍ശം നെഞ്ചേറ്റി സിനിമയെടുക്കുന്ന തനിക്ക് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതോടെ ആരെയും ഭയക്കാതെ ഇനി സിനിമയെടുക്കാന്‍ കഴിയുമെന്നാണ് മേജര്‍ രവി സംഘ്പരിവാര്‍ സെമിനാറില്‍ പറഞ്ഞിരുന്നു.