കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ മറുപടി നല്‍കാതെ കെട്ടികിടക്കുന്നത് പതിനായിരത്തിലധികം അപേക്ഷകള്‍

single-img
25 November 2014

rti02ഇക്കഴിഞ്ഞ ആഗസ്റ്റ് 22 മുതല്‍ വിവരാവകാശ കമ്മീഷണറുടെ പദവി ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയെ തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമ്മീഷനു മുമ്പില്‍ മറുപടി കാത്ത് കെട്ടികിടക്കുന്നത് പതിനായിരത്തോളം അപേക്ഷകള്‍. പുതുതായി നിയമിക്കപ്പെടുന്ന കമ്മീഷണര്‍ ആരായാലും അദ്ദേഹത്തെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഇത്രയധികം പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കുക എന്നുള്ളതായിരിക്കും.

പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ പ്രകാരം രാഷ്ട്രപതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത്. മുഖ്യവിവരാവകാശ കമ്മീഷണറുടെ ഒഴിവുള്ള തസ്തികയിലേക്ക് ഒക്‌ടോബര്‍ അവസാന വാരം കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി ചൊവ്വാഴ്ച അവസാനിക്കുകയാണ്.