സാക്ഷാല്‍ അമേരിക്കയെ വരെ അതിശയിപ്പിച്ച് നമ്മുടെ കൊച്ചു കേരളത്തിന്റെ സ്വന്തം നീര

single-img
25 November 2014

Neraവ്യവസായ ഭീമന്‍മാരുടെ തറവാടായ സാക്ഷാല്‍ അമേരിക്കയെ വരെ അതിശയിപ്പിച്ച് കേരളത്തിന്റെ സ്വന്തം നീര ലോകപ്രശസ്തി നേടുന്നു. നീരയുടെ വാര്‍ത്ത കണ്ടറിഞ്ഞ് അമേരിക്കയില്‍നിന്നു ജൈവ ഉത്പന്ന ഇടപാടുകാര്‍ നീരയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന പഞ്ചസാര, ബിസ്‌കറ്റ്, തേന്‍, ശര്‍ക്കര തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ അമേരിക്കയിലേക്കു വന്‍ തോതില്‍ ഇറക്കുമതി ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം നാളികേര വികസന ബോര്‍ഡ് സന്ദര്‍ശിച്ചു.

ഡോ. ടിം ഹോളിന്‍സ്‌ഹെഡും ഹെന്റിക്കുമാണ് ഇതുസംബന്ധിച്ച് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസുമായി ചര്‍ച്ച നടത്തിയത്. ഇതിന്റെയാവശ്യത്തിനായി ആദ്യമായി ഒരു ഏഷ്യന്‍ രാജ്യം സന്ദര്‍ശിക്കുന്ന സംഘം നീര രുചിച്ചുനോക്കിയതോടെയാണ് നീരയുടെ കേരളത്തനിമയില്‍ വീണുപോയത്.

ആദ്യഘട്ടത്തില്‍ ഒരു കണെ്ടയ്‌നര്‍ നിറയെ നീര പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ അവര്‍ താല്പര്യം പ്രകടിപ്പിച്ചുവെങ്കിലും നീരഉത്പാദന കമ്പനികള്‍ ഇപ്പോള്‍ ശൈശവത്തിലാണെന്നും അവര്‍ ഉത്പാദനം വിപുലപ്പെടുത്തിയതിനു ശേഷം മാത്രമേ കയറ്റുമതിയെക്കുറിച്ച് ഉറപ്പു പറയാന്‍ സാധിക്കൂ എന്നു ബോര്‍ഡ് ചെയര്‍മാന്‍ അവരെ അറിയിക്കുകയായിരുന്നു.