ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് : കേരള ടീം വിജയവാഡയിൽ

single-img
25 November 2014

vദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം വിജയവാഡയിലെത്തി. ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ക്ക് നാളെ ഇന്ദിരാഗാന്ധി മിനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ തുടക്കമാകും . മുപ്പതു വരെയാണ് മത്സരങ്ങള്‍. ഉദ്ഘാടന ദിനം മൂന്ന് ഫൈനലുകളാണുള്ളത്. 14, 16, 18, 20 എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍.

158 പേരാണ് കേരളത്തില്‍ നിന്നെത്തിയത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് പാടലിപുത്ര എക്‌സ്പ്രസില്‍ ആണ് ടീം വിജയവാഡയിലെത്തിയത്. കേരള ടീമംഗങ്ങള്‍ ഇന്നു വൈകീട്ട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി.

ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെയായി 19 തവണ കേരളം കിരീടം ചൂടിയിട്ടുണ്ട്.