ലാപ്‌ടോപ്പ് പോലെ മടക്കി ബാഗിലാക്കി തോളില്‍ തൂക്കിയിടാവുന്ന സ്‌കൂട്ടറുകള്‍ എത്തിക്കഴിഞ്ഞു

single-img
25 November 2014

folding-electric-bikeസ്‌കൂട്ടറും ബൈക്കുമൊന്നും ഇനി പാര്‍ക്കിങ്ങിന് സ്ഥലമില്ലെന്ന് പറഞ്ഞ് പുറത്തിറക്കാതിരിക്കേണ്ട. ചൈന കമ്പനി വികസിപ്പിച്ച ഇമ്പോസിബിള്‍ എന്ന ഇലക്ട്രിക്ക് ബൈക്കുമായി ആ ഒരു പ്രശ്‌നത്തിനും പരിഹാരം കാട്ടിതന്നിരിക്കുകയാണ്.

ലാപ്പ്‌ടോപ്പ് പോലെ മടക്കി ബാഗിലാക്കി തോളിലിട്ടു കൊണ്ട് പോകാം എന്നതാണ് ഇമ്പോസിബിളിന്റെ ഏറ്റവും വലിയ പ്രത്യേകത. മടക്കിക്കഴിഞ്ഞാല്‍ 43 സെന്റിമീറ്റര്‍ മാത്രമാണ് ഇമ്പോസിബിളിന്റെ ഉയരം. ഭാരമോ വെറും അഞ്ച് കിലോഗ്രാം മാത്രം. മൂന്നു വര്‍ഷത്തെ നിരന്തര പരീക്ഷണങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കും ഒടുവിലാണ് ആകര്‍ഷകമായ ഡിസൈനില്‍ കുറഞ്ഞ ഭാരത്തില്‍ ഇത്രയും ചെറിയൊരു ബൈക്ക് നിര്‍മിക്കാന്‍ തങ്ങള്‍ക്കായതെന്ന് ഇമ്പോസിബിള്‍ നിര്‍മാതാക്കള്‍ പറയുന്നു.

മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെയാണ് വേഗം. ഒറ്റ തവണത്തെ ചാര്‍ജിങ്ങില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ 45 മിനുട്ട് സഞ്ചരിക്കാന്‍ ഇമ്പോസിബിളിനാകും. 85 കിലോ വരെ ഭാരവും ഈ കുഞ്ഞന് വഹിക്കാനാവും. അടുത്ത വര്‍ഷം ഓഗസ്‌റ്റോടെ ഇമ്പോസിബിള്‍ വിപണിയില്‍ എത്തിത്തുടങ്ങും. ഏകദേശം 23,000 ഇന്ത്യന്‍ രൂപയാണ് ഈ ബൈക്കിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.