സംസ്‌ഥാനത്ത് പക്ഷിപ്പനി മാരകമല്ലെന്ന്‌ പരിശോധന റിപ്പോര്‍ട്ട്‌

single-img
25 November 2014

387096_Ducks-Netherlandsസംസ്‌ഥാനത്ത് പക്ഷിപ്പനി മാരകമല്ലെന്ന്‌ പരിശോധന റിപ്പോര്‍ട്ട്‌. എച്ച്‌ 1 എ5 എന്ന വൈറസാണ്‌ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ ഇടയാക്കിയിരിക്കുന്നത്‌. പക്ഷികളില്‍ നിന്നും മനുഷ്യരിലേയ്‌ക്ക് രോഗം പടരാനുള്ള സാധ്യത വിരളമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

 

പക്ഷികളില്‍ നിന്നും പക്ഷികളിലേയ്‌ക്ക് വേഗത്തില്‍ പടരുന്ന രോഗം ഇവ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ ഇടയാക്കുമെന്നും അതുകൊണ്ടുതന്നെ രോഗബാധയുള്ള പക്ഷികളെ ഉടന്‍തന്നെ കൊന്നൊടുക്കുക എന്നതാണ്‌ രോഗം വ്യാപിക്കുന്നത്‌ തടയാനുള്ള മാര്‍ഗ്ഗമെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. ഭോപ്പാലില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്‌.