കളിക്കിടെ തലയ്ക്ക് പരിക്കേറ്റ ഫിലിപ്പ് ഹ്യുഗ്സ് അത്യാസന്നനിലയില്‍

single-img
25 November 2014

hപ്രാദേശിക മത്സരത്തിനിടെ ബൗൺസർ തലയിൽ കൊണ്ട ആസ്ട്രേലിയൻ ബാറ്റ്സ്മാൻ ഫിൽ ഹ്യൂഗ്സ് ഗുരുതരാവസ്ഥയിൽ. പേസ് ബൗളർ സീൻ അബോട്ട് എറിഞ്ഞ ബൗൺസറിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടെ പന്ത് കഴുത്തിനു മുകളിൽ ശക്തിയായി വന്നിടിക്കുകയായിരുന്നു.

 

പന്ത് ഇടിച്ചതിന്റെ ആഘാതത്തിൽ പിച്ചിൽ തളർന്നിരുന്ന ഹ്യൂഗ്‌സ് ഒരു നിമിഷത്തിനുള്ളിൽ തന്നെ വീണുപോയി. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും പന്ത് കഴുത്തെല്ലിൽ കൊള്ളുകയായിരുന്നു. സിഡ്‌നിയിൽ പ്രാദേശിക ലീഗിലെ സൗത്ത് ആസ്‌ട്രേലിയ- ന്യൂസൗത്ത് വെയിൽസ് മത്സരത്തിനിടെയാണ് സംഭവം.

 

അപകടമുണ്ടായ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകുകയും പിന്നീട് ഹ്യൂഗ്‌സിനെ ഹെലികോപട്റിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഹ്യൂഗ്സിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആണ് റിപ്പോർട്ട് . 48 മണിക്കൂറിന് ശേഷം മാത്രമെ എന്തെങ്കിലും പറയാനാവു എന്നാണ് ഡോക്ടർമാർ അറിയിച്ചത്.