പെണ്‍ഭ്രൂണഹത്യ: കേരളത്തിന്‌ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

single-img
25 November 2014

sപെണ്‍ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട്‌ സത്യവാങ്‌മൂലം സമര്‍പ്പിക്കാത്തതില്‍ കേരളത്തിന്‌ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്‌ഥാനത്തിന്റെ അലംഭാവം അംഗീകരിക്കില്ല എന്നും കണക്കുകള്‍ ഉള്‍പ്പെടുത്തി രണ്ടാഴ്‌ചയ്‌ക്കകം സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

 

പെണ്‍ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍, ഇതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കാനായിരുന്നു കേരളമുള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളോട്‌ കോടതി ആവശ്യപ്പെട്ടത്‌. ഇക്കാര്യത്തില്‍ വീഴ്‌ച വരുത്തിയതിനാണ്‌ സംസ്‌ഥാനത്തെ വിമര്‍ശിച്ചത്‌. കേസ്‌ അടുത്ത മാസം 11ന്‌ വീണ്ടും പരിഗണിക്കും.പെണ്‍ഭ്രൂണഹത്യയെ തുടര്‍ന്ന്‌ സ്‌ത്രീ-പുരുഷ അനുപാതം കുറഞ്ഞതിനെ തുടര്‍ന്ന്‌ ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ്‌ സുപ്രീം കോടതിയുടെ നിരീക്ഷണം.