കുറച്ച് ചായക്കൂട്ടുകളും പച്ചിലകളും ചോക്കുകഷ്ണങ്ങളും കൊണ്ട് കൊല്ലം വിക്‌ടോറിയ ആശുപത്രിക്ക് മുന്നില്‍ അ്ജഞാതനായ ആ കലാകാരന്‍ ചിത്രകലയില്‍ അത്ഭുതം സൃഷ്ടിച്ചു

single-img
25 November 2014

Artist 2

ഏതോ ഒരാള്‍. അരാണെന്ന് പോലും അയാള്‍ വെളിപ്പെടുത്തിയില്ല. മുഷിഞ്ഞ വേഷത്തില്‍ അയാള്‍ ആ ചുവരില്‍ എന്തെക്കെയോ ചെയ്യുകയായിരുന്നു. ഒടുവില്‍ തന്റെ ജോലി തീര്‍ത്ത് അയാള്‍ നിവര്‍ന്നപ്പോള്‍ കാഴ്ചക്കാരായി നിന്നവര്‍ വിസ്മയം പൂണ്ടിരുന്നു, ആ വഴിയാത്രക്കാരന്‍ ചുവരില്‍ പതിച്ച സൃഷ്ടി കണ്ട്.

കൊല്ലം വിക്‌ടോറിയ ആശുപത്രിക്ക് മുന്നിലാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ച ഈ സംഭവം. പലരും ആള്‍ക്കൂട്ടം കണ്ട് അപകടമോ അതുപോലുള്ള മറ്റെന്തോ ആണെന്നു കരുതയാണ് അവിടേക്ക് എത്തിയത്. അവരെയാണ് കുറച്ച് ചായക്കൂട്ടുകളും പച്ചിലകളും കുറച്ച് ചോക്കുകഷ്ണങ്ങളും കൊണ്ട് ആ കലാകാരന്‍ വിസ്മയിപ്പിച്ചത്. കാഴ്ചകാണാന്‍ എത്തിയവര്‍ തങ്ങളുടെ കയ്യിലുള്ളതില്‍ നിന്നും ഒരുതുക ആ തെരുവ് കലാകാരന് നല്‍കുവാനും മറന്നില്ല.

Artist 1Artist 3