ഡിസംബറിൽ കണ്ടിരിക്കേണ്ട ഇന്ത്യയിലെ ആകര്‍ഷകമായ 10 സ്ഥലങ്ങൾ

single-img
25 November 2014

andaman_0ഡിസംബറിൽ കണ്ടിരിക്കേണ്ട ഇന്ത്യയിലെ ആകര്‍ഷകമായ 10 സ്ഥലങ്ങൾ.  മറ്റു മാസങ്ങളേതിനേക്കാൾ ഡിസംബറിൽ ഈ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പ്രത്യേക ഭംഗിയുണ്ടായിരിക്കും. ഈ ഡിസംബർ അവധി നിങ്ങൾക്കും കുടുംബത്തിനും ശുഭയാത്ര നേരുന്നു.
1.മൂന്നാർ

munnar(1)
മലനിരകളാൽ സമ്പന്നമായ മൂന്നാർ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നാറിനെ തെക്കേ ഇന്ത്യയിലെ കാശ്മീർ എന്ന പേരിൽ അറിയപ്പെടുന്നു. കുന്നുകൾ, മനോഹരമായ പുൽതടികൾ, തടാകങ്ങൾ, തേയില തോട്ടങ്ങൾ, തിങ്ങിനിറഞ്ഞ വനപ്രദേശം എന്നിവ ഉൾപെട്ടതാണ് മനോഹരമായ മൂന്നാർ.
2. ശ്രീനഗർ
srinagar
കാശ്മീർ താഴവരയുടെ ഹൃദയഭാഗമായ ശ്രീനഗറിനെ ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നു. ഡിസംബറിന്റെ തണുപ്പിൽ മഞ്ഞുമൂടി കിടക്കുന്ന ദാൽ തടാകത്തിനും വുളാർ തടാകത്തിനും ചുറ്റുമുള്ള മരങ്ങളും കുറ്റിച്ചെടികളും ആകർഷകങ്ങളായ കാഴ്ചയാണ്. കാശ്മീരി ചായയും ബോട്ട് സവാരിയുമാണ് ഇവിടത്തെ മറ്റു പ്രത്യേകതകൾ
3.ഡാർജിലിംഗ്

darjeeling

പശ്ചിമ ബംഗാളിന്റെ പ്രശസ്തമായ മലനിരകളാണ് ഡാർജിലിംഗ്. 2050 മീറ്റർ നീളമുള്ള ഈ മലനിരകളിൽ നിന്നും നമുക്ക് ഹിമാലയ സാനുക്കളുടെ മനോഹര ദൃശ്യം കാണാൻ സാധിക്കും. ഡിസംബർ മാസത്തിലെ ഡാർജിലിംഗിന്റെ തണുത്ത കാലാവസ്ഥയിൽ ടൈഗർ കുന്നുകളിൽ നിന്നുള്ള സൂര്യോധയം കാണാൻ മാനോഹരമാണ്.
4.പഞ്ചഗണി

panchagani_maharastra
മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ സ്ഥിതി ചെയ്യുന്ന പഞ്ചഗണി മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ്. സഹ്യാദ്രി മലനിരകളുടെ അഞ്ചു കുന്നുകളെ ചുറ്റിയുള്ള അഞ്ചു ഗ്രാമങ്ങളുടെ മധ്യഭാഗത്ത് കാണപ്പെടുന്ന പട്ടണമാണ് പഞ്ചഗണി. ഓക്കുമരങ്ങളാൽ ചുറ്റപ്പെട്ട ഇടുങ്ങിയ വഴികളിലൂടെയുള്ള സഞ്ചാരം ആനന്ദദായകമാണ്.
5.ഊട്ടി

ooty winters
ശിശിരകാലത്ത് സന്ദർശിക്കാനുള്ള മനോഹര സ്ഥലമാണ് ഊട്ടി. തടാകങ്ങൾ, തേയില തോട്ടങ്ങൾ, യൂക്കലി മരങ്ങളും നിറഞ്ഞ ഊട്ടിയെ ഹിൽ സ്റ്റേഷനുകളുടെ റാണിയെന്ന് അറിയപ്പെടുന്നു.
6. ഓലി

auli
ഡിസംബറിൽ കണ്ടിരിക്കേണ്ട മറ്റുരു സ്ഥലമാണ് ഉത്തരഖണ്ഡിലെ ചമോലി ജില്ലയിലെ ഓലി. സാഹസികത ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് ഓലി. ലോകത്തിൽ അറിയപ്പെടുന്ന സ്‌കീയിങ്ങിന് പറ്റിയ ഇടമാണ് ഓലി.
7. ജയ്സാൽമീർ

jaisalmer
രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ജയ്സാൽമീറിനെ സുവർണ്ണ നഗരമെന്ന് അറിയപ്പെടുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ത്രികുട്ടാ കുന്നിൽ നിലകൊള്ളുന്ന ജയ്സാൽമീർ കോട്ട ഇവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്.
8. ഗോവ

goa
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവ. ഡിസംബറിലെ ഗോവൻ കാഴ്ചകൾ മനോഹരമാണ്. സൺബേൺ ഫെസ്റ്റിവലും ഗോവ കാർണിവലും ഡിസംബറിലാണ് നടക്കുന്നത്. മറ്റുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥതമാണ് ഗോവ.
9. ആന്റമാൻ

andaman and nicobar
ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശങ്ങളായ ആന്റമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങളിലേക്ക് സന്ദർശനം നടത്താൻ എല്ലാ കാലാവസ്ഥയും നല്ലതാണെങ്കിലും ശിശിരകാലത്തുള്ള യാത്രയാണ് ഏറ്റവും നല്ലത്. മൃദുവായവെയിലാണ് ശിശിരകാലത്തെ ആന്റമാൻറെ പ്രത്യേകത. ഹരീറ്റ് കുന്നുകളിൽ നടത്തുന്ന ട്രെക്കിംഗ്, പക്ഷി നിരീക്ഷണവും നമ്മുക്ക് ആന്ദം പകരുന്നതാണ്.
10. മണാലി

manali
ഡിസംബറിൽ മഞ്ഞുമൂടി കിടക്കുന്ന മണാലി ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഹദിംബ ക്ഷേത്രം, സീറോ പോയിന്റ് എന്നിവയാണ് മണാലിയിലെ പ്രധാന സ്ഥലങ്ങൾ. സ്കീയിങ്ങിനും പാരാഗ്ലൈഡിംഗും നടത്താൻ മണാലി അനുയോജ്യമാണ്.