കല്‍ക്കരിപ്പാടം കേസില്‍ മുന്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാത്തത് എന്ത് കൊണ്ടാണെന്ന് കോടതി

single-img
25 November 2014

ManmohanSingh.jpg67ഡല്‍ഹി:കല്‍ക്കരിപ്പാടം അനുവദിച്ച കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ചോദ്യം ചെയ്യാത്തത് എന്ത് കൊണ്ടാണെന്ന് സിബിഐ പ്രത്യേക കോടതി. കുമാര്‍ മംഗലം ബിര്‍ലയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചപ്പോൾ അന്നത്തെ കല്‍ക്കരി വകുപ്പ് മന്ത്രിയുടെ ചുമതലയുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ കേസന്വേഷിക്കുന്ന സിബിഐയോടായിരുന്നു കോടതിയുടെചോദ്യം.

കല്‍ക്കരി മന്ത്രി ഇക്കാര്യത്തില്‍ അനുമതി നല്‍കിയതായി വ്യക്തമല്ലെന്നായിരുന്നു സിബിഐയുടെ മറുപടി. സുതാര്യമല്ലാത്ത കല്‍ക്കരി ഇടപാട് വഴി സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായി സിബിഐ കണ്ടെത്തിയിരുന്നു. ഓഗസ്റ്റില്‍ 1993ന് ശേഷം നല്‍കിയ 200 ഓളം കല്‍ക്കരി ഖനനാനുമതി റദ്ദാക്കാന്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തു.