ശത്രുക്കളെ പ്രഖ്യാപിച്ച് ആർ.എസ്.എസ്,മാക്സിസം മുതൽ മിഷനറികൾ വരെ ഹൈന്ദവയുടെ ശത്രുക്കൾ.ചുംബനസമരത്തെക്കുറിച്ചും പരാമർശം

single-img
25 November 2014

HindutvaGroupsProtestഡല്‍ഹി: ഹിന്ദുസമൂഹത്തിന്റെ അഞ്ച് ശത്രുക്കളെ പ്രഖ്യാപിച്ച് ആര്‍എസ്എസിന്റെ ലഘുലേഖ.മാര്‍ക്‌സിസം, മുസ്ലിംതീവ്രവാദം,  മെക്കാളയിസം, മെറ്റീരിയലിസം, മിഷനറികള്‍, എന്നിവയാണ് ഹിന്ദുസമൂഹത്തെ കാർന്നു തിന്നുന്ന സത്രുക്കളെന്ന്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തുടങ്ങിയ ലോക ഹിന്ദുകോണ്‍ഗ്രസില്‍ വിതരണം ചെയ്ത ലഘുലേഖയിൽ പറയുന്നത് .

എം5 എന്ന പേരിൽ അറിയപ്പെടുന്ന ഈ അഞ്ച് ശത്രുക്കളെ മായാസുരന്റെ അഞ്ച് വിരലുകളായാണ് ലോക ഹിന്ദു കോണ്‍ഗ്രസില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ ആര്‍.എസ്.എസ് അവതരിപ്പിക്കുന്നത്.
മായാസുരന്റെ അഞ്ച് വിരലുകൾ ഹൈന്ദവസമൂഹത്തിനെ നൂറ്റാണ്ടുകളായി നിർവ്വീര്യമാക്കി കൊണ്ടിരിക്കുകയാണെന്നും. ഇവരുടെ ലക്ഷ്യം ധർമ്മത്തിന്റെ കാലുകളെ ഖണ്ഡിക്കുകയെന്നതാണെന്നും ലഘുലേഘയിൽ പറയുന്നു.

എം 5 എന്ന് പേരിട്ടിരിക്കുന്ന ശത്രുക്കളുടെ പട്ടികയില്‍ മാര്‍ക്‌സിസം,മുസ്ലിം തീവ്രവാദം ,ഇന്ത്യയില്‍ വിദേശികള്‍ കൊണ്ടുവന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം,ഭൗതികവാദം, മിഷനറികള്‍ എന്നിവയാണുള്ളത്.

അഞ്ചു വിരലുകളിൽ ഒന്ന് ഹിന്ദുസമൂഹത്തിനു നേരെ മവോയിസ്റ്റുകളുടെ രൂപത്തിൽ ഒളിപ്പോർ നടത്തുകയാണെന്നും മറ്റൊന്നു ജിഹാദിസ്റ്റിന്റെ രൂപത്തിലും അക്രമിക്കുയാണെന്നും. ഇതിലെ മൂന്നാമത്തെ വിരൾ ഹൈന്ദവ സംസ്കാരത്തിൽ കിസ്സ് ഓഫ് ലൗ പോലുള്ള വൈകൃതങ്ങൾ കലർത്തുകയാണെന്നും പറയുന്നു.

കോൺഗ്രസ് ആം ആദ്മി പോലുള്ള പാർട്ടികൾ ഹിന്ദുക്കളുടെ ശത്രുക്കളാണെന്നും. മാക്സിസമാണ് മായാസുരന്റെ തള്ളവിരലെന്നും. ഇതിൽ നിന്നും ഉണ്ടായ ഇടത്പക്ഷ ചിന്തകളാണ് കമ്മ്യൂണിസവും സോഷ്യലിസവും മാവോയിസമെന്നും വിശദീകരിക്കുന്നുണ്ട്.

പാശ്ചാത്യ സംസകാരവും മിഷണറിമാരും ഹിന്ദുത്വത്തെ നശിപ്പിക്കുന്നതിൽ നല്ലൊരു പങ്കു വഹിച്ചതായും ലഘുലേഖയിൽ പറയുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, ടിവി, ഫാഷൻ തരംഗം, സിനിമകൾ തുടങ്ങിയവ ഹിന്ദുസമൂഹത്തെ ഇല്ലാതാക്കുന്നതായും. ജിഹാദിസ്റ്റുകൾ മുസ്ലീങ്ങളെ നിബന്ധിച്ച് ഹിന്ദു സമൂഹത്തിന് നേരേ തിരിച്ചു വിടുകയാണെന്നും  ഇതിലൂടെ ഹൈന്ദവസമൂഹത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് മുസ്ലിം തീവ്രവാദികള്‍ നടത്തുന്നതെന്നും ആർ.എസ്.എസ് ലഘുലേഖയിൽ പറയുന്നു.