ലോകത്തിലെ ആദ്യത്തെ ജലത്തിനു വേണ്ടിയുള്ള ഇന്ത്യ-ചൈന യുദ്ധം 2029ൽ നടക്കുമെന്ന് മുൻ സൈനിക ജനറൽ

single-img
25 November 2014

padmaഇന്ത്യ-ചൈന യുദ്ധത്തെ പ്രവചിച്ച് കൊണ്ടുള്ള പുസ്തകവുമായി മുൻ ഉന്നതസൈനിക ഉദ്ദ്വോഗസ്ഥാൻ.  ഇന്ത്യയും ചൈനയും തമ്മിൽ 2029ൽ ഉണ്ടായേക്കാവുന്ന ലോകത്തിലെ ആദ്യത്തെ ജലത്തിനു വേണ്ടിയുള്ള യുദ്ധം നടക്കുമെന്ന് മുൻ സൈനിക ജനറലായ സുന്ദരാജൻ പദ്മനാഭൻ പ്രവചിക്കുന്നു. ഇതേ കുറിച്ച് താൻ എഴുതാൻ ഉദ്ദേശിക്കുന്ന പുസ്തകത്തിലൂടെ പറയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും മറ്റു അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റിയാകും പുസ്തകത്തിൽ പ്രതിപാദിക്കുക. പാകിസ്ഥാനെക്കാൾ ഇന്ത്യക്ക് കൂടുതൽ ഭീഷണി ചൈനയിൽ നിന്നായിരിക്കുമെന്നു. ബ്രഹ്മപുത്രക്ക് കുറുകെയായി ചൈന നിർമ്മിക്കുന്ന ഡാം ഇന്ത്യക്ക് ഭീഷണിയാകുമെന്നും അതു ചിലപ്പോൾ ലോകത്തെ തന്നെ ആദ്യത്തെ ജലത്തിനു വേണ്ടിയുള്ള യുദ്ധമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

army2029 നടക്കാൻ സാധ്യതയുള്ള യുദ്ധത്തിനു മുൻപ് ഇന്ത്യ ലോകത്തെ വൻ ശക്തിയായി മാറുമെന്നും. ഭാവി സംബത്തിച്ചുള്ള കാല്പനാസൃഷ്ടിയായിരിക്കും തന്റെ പുസ്തകമെന്നും അദ്ദേഹം അറിയിച്ചു.

ഈ പുസ്തകത്തിന് ശേഷം താൻ എഴുതാൻ ഉദ്ദേശിക്കുന്നത് തന്റെ നേതൃത്വത്തിൽ പാകിസ്ഥനെതിരെ നടന്ന ‘ഓപ്പറേഷൻ പരാക്രമിനെ’ കുറിച്ചാണ്. 2001ലെ പാർലമെന്റ് അക്രമണത്തെ തുടർന്ന് പാക്ക് അതിർത്തിയിലേക്ക് ഇന്ത്യ നടത്തിയ സൈനിക നടപടി 11 മാസത്തിന് ശേഷം കാരണം കൂടാതെ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു.

പാകിസ്ഥാന് ശക്തമായി തിരിച്ചടി നൽകുന്നതിന് വേണ്ടി നിലകൊണ്ട ഇന്ത്യ സൈന്യത്തെ അതിർത്തിയിൽ നിന്നും പിൻവലിച്ചത് എന്തിനാണെന്ന് തനിക്ക് ഇന്നും മനസിലായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.