പക്ഷിപ്പനി പടരുന്നു; കുമരകത്ത് ഇറച്ചിക്കോഴിക്കും പനി

single-img
25 November 2014

poultry frams in keralaആലപ്പുഴ ജില്ലയുടെ വിവിധ മേഖലകളില്‍ താറാവുകളില്‍ പക്ഷിപ്പനി കണ്ടതിന് പിന്നാലെ കോട്ടയം, പത്തനംതിട്ട ജില്ലകളിലും പനി പടരുന്നു. കുമരകത്ത് ഇറച്ചി കോഴികളിലും മറ്റ് പക്ഷികളിലും പനിബാധ കണ്‌ടെത്തി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും പക്ഷിപ്പനി മൂലം താറാവുകള്‍ കൂട്ടത്തോടെ ചത്തു.

അതിനിടെ താറാവുകളെ കൂട്ടത്തോടെ കൊല്ലാനുള്ള നടപടികള്‍ ഇന്ന് തുടങ്ങില്ല. വൈകിട്ട് ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യം തീരുമാനിക്കൂ. ഇന്ന് താറാവുകളെ കൊന്ന ശേഷം കത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരേ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തിറങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് പറഞ്ഞാണ് കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷകര്‍ ആലപ്പുഴ-ചങ്ങനാശേരി റോഡ് ഉപരോധിച്ചു.