പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയിലുള്ള സൗകര്യങ്ങള്‍ തന്റെ സഹോദരിക്ക് ലഭിക്കണമെന്ന് യശോദാബെന്നിന്റെ സഹോദരന്‍

single-img
25 November 2014

Yasodhaപ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ തെരഞ്ഞെടുപ്പിനു സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയില്‍ യശോദബെന്നിനെ ഭാര്യയായി അംഗീകരിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയിലുള്ള സൗകര്യങ്ങള്‍ തന്റെ സഹോദരിക്കു സര്‍ക്കാര്‍ ലഭ്യമാക്കണമെന്നു യശോദബെന്നിന്റെ സഹോദരന്‍ അശോക് മോദി ആവശ്യപ്പെട്ടു. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്കു ലഭിച്ചതുപോലെ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും യശോദബെന്നിനും അവകാശമുണെ്ടന്നും അദ്ദേഹം പറഞ്ഞു.

യശോദബെന്നിന് യാത്രയ്ക്കായി ഒരു കാര്‍ അനുവദിക്കണമെന്നും ഇപ്പോഴുള്ള പുരുഷ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പകരമായി സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നരേന്ദ്രമോദി ഇപ്പോള്‍ ആര്‍എസ്എസ് പ്രചാരക് സ്ഥാനത്തു നിന്നും മാറി ഇന്ത്യയുടെ പ്രധാനമന്ത്രിയായ സ്ഥിതിക്ക് യശോദാബെന്‍ നരേന്ദ്ര ഭായിയോടൊപ്പം ഡല്‍ഹിയിലാണ് കഴിയേണ്ടതെന്നും അശോക് മോദി പറഞ്ഞു.

യശോദാബെന്‍ സര്‍ക്കാര്‍ ബസുകളിലും ഓട്ടോറിക്ഷകളിലും സഞ്ചരിക്കുമ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആഢംബര കാറില്‍ പിന്തുടരുന്നത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി യശോദബെന്‍ പറഞ്ഞിരുന്നു.