മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും യു.ഡി.എഫിന് വേണ്ടെന്ന് സുധീരന്‍

single-img
24 November 2014

sudheeran-president-new-1__smallയു.ഡി.എഫിന് മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇക്കാര്യം ഉചിതമായ വേദിയില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ വിവാദത്തില്‍ എല്‍.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം സി.പി.ഐ.എം- സി.പി.ഐ സമരം തീര്‍ക്കാനുള്ള സമരമാണെന്നും സുധീരന്‍ പറഞ്ഞു. നൂറുശതമാനം ഇത് ഒരു അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്നും യഥാര്‍ത്ഥത്തില്‍ ബാര്‍ കോഴയില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.