വിവാദ സ്വാമി രാം പാലിനെ തെളിവെടുപ്പിനായി സത്‌ലോകാശ്രമത്തില്‍ കൊണ്ടുവന്നു

single-img
24 November 2014

ramവിവാദ സ്വാമി രാം പാലിനെ ഞായറാഴ്ച തെളിവെടുപ്പിന്റെ ഭാഗമായി സത്‌ലോകാശ്രമത്തില്‍ കൊണ്ടുവന്നു. രാം പാലിനെ അറസ്റ്റ് ചെയ്ത ശേഷം 12 ഏക്കറോളം വരുന്ന വിവാദ സന്ന്യാസിയുടെ ആശ്രമത്തില്‍ പരിശോധന നടത്തിയ പോലീസ് നിരവധി ലോക്കറുകള്‍ കണ്ടെത്തിയിരുന്നു,എന്നാല്‍ അവയില്‍ പലതിന്റെയും പാസ് വേഡുകള്‍ രാം പാലിനുമാത്രമേ അറിയാമായിരുന്നുള്ളൂ.

 
രാംപാലിന്റെ കേസന്യേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് രാം പാലിനെ പോലീസ് ആശ്രമത്തില്‍ കൊണ്ടുപോയത്. പോലീസ് കഴിഞ്ഞ ദിവസം ആശ്രമത്തില്‍ നടത്തിയ തിരച്ചിലില്‍ നൂറുക്കണക്കിന് റിവോള്‍വറുകളും, ചെറു തോക്കുകളും കണ്ടെടുത്തിരുന്നു. കൂടാതെ ആശ്രമത്തില്‍ കടക്കുന്ന പോലീസിനെ ആക്രമിക്കുന്നതിനായി കൂട്ടിയിട്ടിരുന്ന നൂറുകണക്കിന് വടികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.