പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും

single-img
24 November 2014

parliament1-300x231പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. അടുത്ത മാസം 23 നാണ് സമ്മേളനം അവസാനിക്കുക. ഇന്‍ഷുറന്‍സ് ബില്‍, കല്‍ക്കരി ലേലത്തിനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ബില്‍, ടെക്‌സ്റ്റെല്‍സ് ഓര്‍ഡിനന്‍സ്, റോഡ് സുരക്ഷാ നിയമം, ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമം തുടങ്ങിയവയിലെ ഭേദഗതി ബില്ലുകളും ഈ സമ്മേളനത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

എന്നാല്‍ അതേസമയം, ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചു തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.