സുധീരനെ തള്ളി മുഖ്യമന്ത്രി; എല്ലാവരുടെയും വോട്ട് പാര്‍ട്ടിക്ക് വേണം

single-img
24 November 2014

Oommen chandy-9മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. എല്ലാവരുടെയും വോട്ട് കോണ്‍ഗ്രസിന് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യവര്‍ജനവും നിരോധനവും ഒരുമിച്ച് കൊണ്ടുപോയി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുധീരന്റെ പ്രസ്താവന തള്ളി എക്‌സൈസ് മന്ത്രി കെ.ബാബു, കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍, കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു എന്നിവരും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി കൂടി നിലപാട് പരസ്യമാക്കിയതോടെ സുധീരന്‍ ഒറ്റയ്ക്കായിരിക്കുകയാണ്.