ഓഹരി വിപണിയില്‍ റെക്കോഡ് മുന്നേറ്റം

single-img
24 November 2014

niഓഹരി വിപണിയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നു. നിഫ്റ്റി സൂചിക 8500 കടന്നു. 45 പോയന്റ് ഉയര്‍ന്ന് 8523 ലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് സൂചിക 156 പോയന്റ് ഉയര്‍ന്ന് 28491ലുമെത്തി.

 

ലോഹക്കമ്പനികളുടെ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. സെസ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയാണ് നേട്ടത്തില്‍.

 

ബജാജ് ഓട്ടോ, ഐടിസി, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തില്‍ ആണ് .