കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫയെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു

single-img
24 November 2014

muമുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു.എ.ഐ.സി.സി.യുടെ നിര്‍ദേശപ്രകാരമാണ് കെ.പി.സി.സി. മുസ്തഫയെ തിരിച്ചെടുത്തത്. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്തഫ എ.ഐ.സി.സി.ക്ക് കത്ത് നല്‍കിയിരുന്നു.

 
നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുസ്തഫയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. രാഹുല്‍ ഗാന്ധി ജോക്കറാണെന്നും പ്രിയങ്കാഗാന്ധിയെ പാര്‍ട്ടി നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരണമെന്നുമായിരുന്നു മുസ്തഫയുടെ ആവശ്യം.