മുന്‍ കേന്ദ്രമന്ത്രി മുരളി ദേവ്റ അന്തരിച്ചു

single-img
24 November 2014

mമുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുരളി ദേവ്റ (77) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. കാന്‍സര്‍ബാധയെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. മുന്‍ എം.പി. മിലിന്ദ് ദേവ്‌ര മകനാണ്.സംസ്കാരം വൈകിട്ട് മുംബയിലെ ചന്ദൻവാഡിയിൽ നടത്തും. ഒന്നാം യു.പി.എ സർക്കാരിൽ പെട്രോളിയം, പ്രകൃതിവാതക മന്ത്രിയായിരുന്നു മുരളി ദേവ്‌റ.

 

1968ൽ മുംബയ് മുനിസിപ്പൽ കൗൺസിലറായാണ് ദേവ്‌റ തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1977-78 കാലത്ത് മുംബയുടെ മേയറായി. 1980ൽ മുംബയ് സൗത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും ജനതാ പാര്‍ട്ടിയിലെ രത്തൻസിംഗ് രാജ്‌ഡയോട് പരാജയപ്പെട്ടു. പിന്നീട് അതേ മണ്ഡലത്തിൽ നിന്ന് നാലു തവണ ലോക്‌സഭയിലെത്തി.

 

 

ഇന്ത്യയെ പ്രതിനിധീകരിച്ച് മ്യാന്‍മര്‍, അള്‍ജീരിയ, ഈജിപ്ത്, സുഡാന്‍, ചാഡ്, എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 22വര്‍ഷം മുംബൈ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു.