കേരളം ക്രൈസ്തവ വിശ്വാസത്തിന് വളക്കൂറുള്ള മണ്ണ്‍:ഫ്രാൻസിസ് മാർപ്പാപ്പ

single-img
24 November 2014

marകേരളം ക്രൈസ്തവ വിശ്വാസത്തിന് വളക്കൂറുള്ള മണ്ണാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ . അനുഗ്രഹങ്ങളുടെ നാട് കൂടിയായ കേരളത്തിൽ നിന്ന് എവുപ്രാസ്യമ്മയെ പോലുള്ളവർ ഇനിയും ഉണ്ടാവണമെന്നും അദ്ദേഹം പറ‌ഞ്ഞു.
ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും പോലെ രണ്ട് വിശുദ്ധരെ ലഭിച്ചത് ഇന്ത്യയിലെയും കേരളത്തിലെയും ക്രിസ്തീയ സഭയ്ക്കും ലഭിച്ച ശക്തിയാണ്.

 

ഈ ശക്തി ഉൾക്കൊണ്ട് സഭ കൂടുതൽ മുന്നോട്ട് പോവണം. വിശുദ്ധരാക്കപ്പെട്ടവരിൽ രണ്ടു പേർ കേരളത്തിൽ നിന്നുള്ളവരായതിൽ സന്തോഷമുണ്ട്. വിശുദ്ധരുടെ പാത പിന്തുടരുന്ന കേരളത്തിന് കൂടുതൽ മിഷനറിമാരെ സംഭാവന ചെയ്യാനാവട്ടെയെന്നും മാർപ്പാപ്പ പറഞ്ഞു.

 

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ളിമീസിനെ മാർപ്പാപ്പ പ്രശംസിച്ചു. ക്ളിമീസ് ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളായതിൽ തനിക്ക് സന്തോഷമുണ്ടെന്നും മാർപ്പാപ്പ പറഞ്ഞു.മലയാളികളടക്കമുള്ള ഇന്ത്യൻ വിശ്വാസ സമൂഹത്തെ ആശീർവദിച്ച് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ.