ഫാത്തിമ ബെന്നിന് ലോക മുസ്ലീം സുന്ദരി കിരീടം

single-img
24 November 2014

20141122_muslimpageant_afpലോക സുന്ദരി മല്‍സരത്തിനെതിരെ സമാധാനപരമായ ഒരു പ്രതിഷേധമെന്നനിലയില്‍ സംഘടിപ്പിച്ച ലോകമെമ്പാടുമുള്ള മുസ്‌ലീം യുവതികള്‍ പങ്കെടുത്ത ലോക മുസ്ലീം സുന്ദരി മത്സരത്തിലെ വിജയിയായി ഫാത്തിമ ബെന്‍ ഗുവഫ്രാഷിയെന്ന ടുണീഷ്യക്കാരി കിരീടം ചൂടി.

ഇന്ത്യനേഷ്യയിലെ ജാവാ ദ്വീപില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 18 പേരാണ് അവസാന റൗണ്ടില്‍ മാറ്റുരച്ചത്. ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമെല്ലാം മത്സരാര്‍ഥികള്‍ ഫൈനലില്‍ പങ്കെടുത്തിരുന്നു. യുവതികളുടെ വസ്ത്ര ധാരണം, വ്യക്തിത്വം എന്നിവയോടൊപ്പം ഖുറാനിലെ അറിവും വിധികര്‍ത്താക്കള്‍ പരിശോധിച്ചതില്‍ നിന്നുമാണ് വിജയിയെ തെരഞ്ഞെടുത്തത്. വിദഗ്ധരായ വിധികര്‍ത്താക്കളോടൊപ്പം അനാഥരായ ഒരുപറ്റം കുട്ടികളും വിധിയെഴുത്തില്‍ പങ്കെടുത്തു.

വിജയി 25കാരിയായ ഫാത്തിമ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ്. പലസ്തീനിലെയും സിറിയയിലെയും ആളുകള്‍ക്ക് രക്ഷയേകണമേ എന്ന് അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചാണ് ഇവര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. 21കാരിയായ നസ്രീന്‍ അലിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ യുവതി ഈ മല്‍സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കുന്നതെന്നതും പ്രത്യേകതയാണ്.