പക്ഷിപ്പനി:താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

single-img
24 November 2014

dകുട്ടനാട്ടില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താറാവുകള്‍ ചത്തയിടങ്ങളുടെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ തീരുമാനം .

 
ഇതുമൂലം കര്‍ഷകര്‍ക്കുണ്ടാവുന്ന നഷ്ടം നികത്തുന്നതിനുളള സാമ്പത്തിക സഹായത്തെക്കുറിച്ച് നാളെ നടക്കുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കും.ആലപ്പുഴയില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

 
അതേസമയം,​ വളർത്തുപക്ഷികളെ കൊന്നൊടുക്കാൻ അനുവദിക്കില്ലെന്ന് ചില കർഷക സംഘടനകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതിനായി പൊലീസിന്റെ സഹായം തേടും.രോഗത്തെ തുടർന്ന് ആലപ്പുഴ,​ കോട്ടയം,​ പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.